National
പെരുമാറ്റച്ചട്ട ലംഘനം: തമിഴ്നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈക്ക് എതിരെ കേസെടുത്തു
കഴിഞ്ഞ ദിവസം രാത്രി ആവാരംപാളയത്ത് അനുവദനീയമായ പ്രചാരണ സമയത്തിനപ്പുറം പ്രചാരണം നടത്തിയതിനാണ് നടപടി.
ചെന്നൈ | തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈയ്‌ക്കും കോയമ്പത്തൂർ ജില്ലാ ബിജെപി സെക്രട്ടറി രമേശിനുമെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ആവാരംപാളയത്ത് അനുവദനീയമായ പ്രചാരണ സമയത്തിനപ്പുറം പ്രചാരണം നടത്തിയതിനാണ് നടപടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ രാത്രി 10 മണിക്ക് പ്രചാരണം അവസാനിപ്പിക്കണം. ഈ സമയവും കടന്ന് പ്രചാരണം നടത്തിയെന്നാണ് ബിജെപി നേതാക്കൾക്ക് എതിരായ പരാതി.







