Connect with us

ISL

എ ടി കെക്കെതിരെ വിജയം; മുംബൈ മുന്നോട്ട്

ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടാന്‍ മുംബൈക്ക് സാധിച്ചു.

Published

|

Last Updated

കൊല്‍ക്കത്ത | ഐ എസ് എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മുംബൈ സിറ്റി എഫ് സി. എ ടി കെ മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ പരാജയപ്പെടുത്തിയത്. അതേസമയം, കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ മുംബൈയെ പ്രതിരോധിക്കാന്‍ എ ടി കെക്ക് സാധിച്ചു.

ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടാന്‍ മുംബൈക്ക് സാധിച്ചു. 29ാം മിനുട്ടില്‍ ലല്ലിയന്‍സുവല ഛാംഗ്‌തെയാണ് ഗോളടിച്ചത്. ആല്‍ബെര്‍ട്ടോ നൊഗ്വീരയായിരുന്നു അസിസ്റ്റ്.

Latest