Connect with us

isl 2022

ബെംഗളൂരുവിനെയും തകര്‍ത്ത് മഞ്ഞപ്പടയുടെ ജൈത്രയാത്ര

ബെംഗളൂരു എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

Published

|

Last Updated

കൊച്ചി | ഐ എസ് എല്ലിലെ ദക്ഷിണേന്ത്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ ജയം കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം. ബെംഗളൂരു എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് മഞ്ഞപ്പട. സുനില്‍ ഛേത്രിയുടെ ബെംഗളൂരു ആകട്ടെ തുടര്‍ തോല്‍വിയും ഏറ്റുവാങ്ങി.

കളിയുടെ 14ാം മിനുട്ടില്‍ തന്നെ ബെംഗളൂരുവിന് പെനാൽറ്റിയിലൂടെ ഗോള്‍ നേടാന്‍ സാധിച്ചു. സുനില്‍ ഛേത്രിയാണ് ഗോളിയെ കബളിപ്പിച്ച് ഗോളടിച്ചത്. എന്നാല്‍ പത്ത് മിനുട്ട് പിന്നിട്ടപ്പോഴേക്കും 25ാം മിനുട്ടില്‍ മാര്‍കോ ലെസ്‌കോവിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടി. 43ാം മിനുട്ടില്‍ ലീഡ് ഗോളും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റില്‍ ദിമിത്രിയോസ് ദയമന്തകോസ് ആണ് സ്‌കോറര്‍.

70ാം മിനുട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോള്‍ നേടിയത്. ദിമിത്രിയോസിന്റെ അസിസ്റ്റില്‍ അപോസ്തലോസ് ജിയാനൂ ആണ് ബെംഗളൂരുവിന്റെ വല ചലിപ്പിച്ചത്. എന്നാല്‍, 81ാം മിനുട്ടില്‍ ബെംഗളൂരു രണ്ടാം ഗോള്‍ നേടിയതോടെ മത്സരം മുറുകി. ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡര്‍ ഹെഡ് ചെയ്ത് ബോള്‍ ബോക്‌സില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചെങ്കിലും ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ കാലില്‍ ഷോട്ട് പാകത്തിനാണ് ലഭിച്ചത്. പവര്‍ ഷോട്ടിലൂടെ ഹെര്‍ണാണ്ടസ് അത് ഗോളാക്കുകയും ചെയ്തു.

Latest