Kerala
വര്‍ക്കല ഏരിയ സമ്മേളനത്തില്‍ ചേരിതിരിഞ്ഞ് തല്ല്
സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.
 
		
      																					
              
              
            തിരുവനന്തപുരം | സി പി എമ്മിന്റെ വര്‍ക്കല ഏരിയ സമ്മേളനത്തിനിടെ പൊരിഞ്ഞ തല്ല്. റെഡ് വളണ്ടിയര്‍ അംഗങ്ങളും സമ്മേളന പ്രതിനിധികളുമാണ് ഏറ്റുമുട്ടിയത്. എഫ് നഹാസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്.
സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ഏരിയ കമ്മിറ്റിയിലേക്കുള്ള മത്സരം മുതിര്‍ന്ന നേതാവ് കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഇടപെട്ട് തടഞ്ഞിരുന്നു. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഏരിയ കമ്മിറ്റി സമ്മേളനം കൂടിയായിരുന്നു വര്‍ക്കലയിലെത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

