Kerala
ലഹരി ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്ന് വടകര എംഡിഎംഎ കേസിലെ പ്രതി കാവ്യ
കേസില്‍ ആദ്യം അറസ്റ്റിലായ കീര്‍ത്തന പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും സംഭവത്തില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നും കാവ്യ
കോഴിക്കോട് | ലഹരി ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വടകര എംഡിഎംഎ ഇടപാട് കേസിലെ പ്രതികളിലൊരാളായ കാവ്യ. വടകര കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്‍പാകെയാണ് കാവ്യ ഇത്തരമൊരു അവകാശമുന്നയിച്ചത്
ലഹരി ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സാഹചര്യങ്ങള്‍ കാരണം കേസില്‍ ഉള്‍പ്പെടുകയാണുണ്ടായതെന്നും കാവ്യ പറഞ്ഞു. കേസില്‍ ആദ്യം അറസ്റ്റിലായ കീര്‍ത്തന പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും സംഭവത്തില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.അതേസമയം, കോടതിയില്‍ ഹാജരാക്കിയ കാവ്യയെയും കേസിലെ മറ്റൊരു പ്രതിയായ നിഷയെയും രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകുന്നേരം നാലുമണി വരെയാണ് ഇവരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
Content Highlights: Accused Kavya claimed she has no involvement in the Vadakara MDMA drug case while being produced at court. She alleged she was framed due to circumstances and urged not to believe co-accused Keerthana. The court remanded Kavya and another accused, Nisha, to two days of police custody.





