Connect with us

Aksharam Education

മംഗളഗിരി എയിംസിൽ പഠിക്കാം ഹെൽത്ത് കെയർ

ഈ വർഷത്തെ നീറ്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.

Published

|

Last Updated

ന്ധ്രാപ്രദേശിലെ മംഗളഗിരിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (എയിംസ്)ൽ ആരംഭിക്കുന്ന ബി എസ്‌സി അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഈ വർഷത്തെ നീറ്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.

കോഴ്‌സുകൾ

  • ബി എസ്‌സി ഇൻ എമർജൻസി മെഡിക്കൽ ടെക്‌നോളജി: 20 സീറ്റ്
  • ബി എസ്‌സി- ഹെമറ്റോളജി ആൻഡ് ട്രാൻസ് ഫ്യൂഷൻ മെഡിസിൻ: അഞ്ച് സീറ്റ്
  • കാർഡിയോ വാസ്‌കുലർ ടെക്‌നോളജി: അഞ്ച്
  • സി എസ് എസ് ഡി ടെക്‌നോളജി: അഞ്ച് സീറ്റ്
  • റെസ്പിറേറ്ററി ടെക്‌നോളജി: അഞ്ച് സീറ്റ്
  • ഒ ബി സി/ എസ് സി/എസ് ടി/ഇ ഡബ്യു എസ്/ഭിന്നശേഷി വിഭാഗങ്ങൾക്ക് നിശ്ചിത സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു.
  • മൂന്ന് വർഷമാണ് കോഴ്സിന്റെ കാലാവധി. ഒരുവർഷ ഇന്റേൺഷിപ്പുമുണ്ടാകും.

യോഗ്യത

ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ (എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 45 ശതമാനം മതി) കുറയാതെ വിജയിച്ചിരിക്കണം. പ്രായം 2026 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം.

അപേക്ഷാ ഫീ സ്: 500 രൂപ. എസ് ബി ഐ അക്കൗണ്ടിലാണ് ഫീസ് അടക്കേണ്ടത്.

കോഴ്‌സ് ഫീസ്: 2625 രൂപ.

അവശ്യമായ രേഖകൾ: നീറ്റ്-പെർസന്റൈൽ സ്‌കോർ ഉപയോഗിച്ച് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് അഡ്മിഷൻ നടപടികൾ നടത്തുന്നത്. ഓൺലൈൻ അപേക്ഷയോടൊപ്പം നീറ്റ്-യു ജി 2026, അഡ്മിറ്റ് കാർഡ്, സ്‌കോർ കാർഡ്, പ്ലസ്ടു പരീക്ഷയുടെ മാർക്ക്ഷീറ്റ്, എസ് സി/എസ് ടി/ ഒ ബി സി-എൻ സി എൽ/ ഭിന്നശേഷി തെളിയിക്കുന്ന ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ്/രേഖകൾ അപ്‌ലോഡ് ചെയ്യണം.

അഡ്മിഷൻ സമയത്ത് അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 31ന് വൈകിട്ട് അഞ്ച്.

വിശദ വിവരങ്ങൾക്ക് https://www.aiimsmangalagiri.edu.in സന്ദർശിക്കുക.

Content Highlights:
AIIMS Mangalagiri invites applications for various BSc Allied and Health Care courses for candidates with NEET qualification. The three-year courses with a one-year internship cover subjects like Emergency Medical and Cardiovascular Technology. Eligible candidates can apply online by August 31.

---- facebook comment plugin here -----

Latest