Connect with us

National

ഉത്തരാഖണ്ഡ് തുരങ്ക അപകടം: രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തുരക്കുന്നതിനിടെ വിള്ളലിന്റെ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ഡ്രില്ലിങ് നിര്‍ത്തിവെച്ചതെന്നാണ് വിവരം.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഡ്രില്ലിങ് നിര്‍ത്തിവെച്ചത്. തുരക്കുന്നതിനിടെ വിള്ളലിന്റെ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ഡ്രില്ലിങ് നിര്‍ത്തിവെച്ചതെന്നാണ് വിവരം.

അപകടസ്ഥലത്തേക്ക് ഒരു ഡ്രില്ലിങ് മെഷീന്‍ കൂടിയെത്തിക്കുമെന്നും അതിനുശേഷം രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡ്രില്ലിങ് നിര്‍ത്തിവെച്ച വിവരം തുരങ്ക നിര്‍മാണ കമ്പനിയായ എന്‍.എച്ച്.ഡി.സി.എല്‍ ഡയറക്ടര്‍ അന്‍ഷു മനീഷ് കുല്‍കോ സ്ഥിരീകരിച്ചു. മെഷീന്റെ തകരാറല്ല ഡ്രില്ലിങ് നിര്‍ത്താന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് മെഷീന്‍ 24 മീറ്റര്‍ വരെ തുരന്ന് അവശിഷ്ടങ്ങള്‍ നീക്കിയിരുന്നു. ആകെ 60 മീറ്ററാണ് തടസ്സം നീക്കേണ്ടത്.

 

 

Latest