Connect with us

National

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചില്‍: 600 കുടുംബങ്ങളെ ഒഴിപ്പിക്കും, മണ്ണിടിച്ചിലിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം എത്തും

എല്ലാവരെയും സുരക്ഷിത സ്ഥാനത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.

Published

|

Last Updated

ജോഷിമഠ്| ഉത്തരാഖണ്ഡിലെ ജോഷിമഠിലെ വീടുകളിലും കെട്ടിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുന്നു. അപകട ഭീഷണിയിലുള്ള 600 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രത്തിലാണ് സര്‍ക്കാര്‍. മണ്ണിടിച്ചിലിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം എത്തും. സംഭവസ്ഥലത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം എത്തിയിട്ടുണ്ട്. എല്ലാവരെയും സുരക്ഷിത സ്ഥാനത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.

ജോഷിമഠ് മണ്ണിടിച്ചിലിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഉടന്‍ എത്തും. പരിസ്ഥിതി മന്ത്രാലയം, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ(എന്‍.എം.സി.ജി) പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കേന്ദ്രസംഘമാണ് എത്തുക. എത്രയും പെട്ടെന്ന് പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ എന്‍.എം.സി.ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

---- facebook comment plugin here -----

Latest