Connect with us

Kerala

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ 67കാരി കുഴഞ്ഞുവീണ് മരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ 67കാരി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ അരിമ്പാല തണ്ടാശ്ശേരി സ്വദേശി സതി (67) ആണ് മരിച്ചത്.

ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് വേദിയില്‍ കൈകൊട്ടികളി അവതരിപ്പിക്കുകയായിരുന്നു സതി. കൈകൊട്ടിക്കളി ആരംഭിച്ച് ഏതാനും സമയത്തിനകം തന്നെ സതി കുഴഞ്ഞ്‌ വീണു. ഉടന്‍ തന്നെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.