Connect with us

National

യു പി ഐ പണമിടപാടുകള്‍ക്ക് ഫീസ്; പ്രാബല്യത്തില്‍ വരുത്തുന്നത് നീട്ടി, ദീപാവലിക്ക് ശേഷമെന്ന് എന്‍ പി സി ഐ

കടുത്ത എതിര്‍പ്പും ബഹിഷ്‌കരണാഹ്വാനം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് മാറ്റം.

Published

|

Last Updated

ന്യൂഡല്‍ഹി | വ്യക്തികളില്‍ നിന്ന് വ്യാപാരികളിലേക്കുള്ള (P2M) പണമിടപാടുകള്‍ക്കുള്ള ‘മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (MDR) പ്രാബല്യത്തില്‍ വരുത്തുന്നത് നീട്ടി. ദീപാവലിക്ക് ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നാണ് പുതിയ അറിയിപ്പ്. രണ്ടായിരം രൂപക്ക് മുകളിലുള്ള വ്യക്തികള്‍ തമ്മിലുള്ളതല്ലാത്ത ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ ഫീ ഈടാക്കി തുടങ്ങും എന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. കടുത്ത എതിര്‍പ്പും ബഹിഷ്‌കരണാഹ്വാനം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് മാറ്റം.

ഉയര്‍ന്ന മൂല്യമുള്ള യു പി ഐ ഇടപാടുകള്‍ക്കുള്ള ‘മര്‍ച്ചന്റ് ഫീ’ (വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന ഫീസ്) നടപ്പിലാക്കുന്നത് ഒക്ടോബര്‍ 15-ല്‍ നിന്ന് മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്. ‘ഉത്സവകാലം കണക്കിലെടുത്ത്, തിരഞ്ഞെടുത്ത ‘പേഴ്‌സണ്‍-ടു-മര്‍ച്ചന്റ്’ യു പി ഐ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ദീപാവലിക്ക് ശേഷം, പ്രത്യേകം അറിയിക്കുന്ന തീയതിയില്‍ നടപ്പിലാക്കാന്‍ യു പി ഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു’- നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) പ്രസ്താവനയില്‍ പറഞ്ഞു. നവംബര്‍ എട്ടിനാണ് ദീപാവലി.

2,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ 0.4 ശതമാനം ഫീസ് ഈടാക്കുമെന്ന് എന്‍ പി സി ഐ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യു പി ഐ ഇടപാടുകളിലെ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് നടപ്പിലാക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള (Person-to-person) യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഉണ്ടായിരിക്കില്ല. 2,000 രൂപയില്‍ താഴെയുള്ള യു പി ഐ ഇടപാടുകള്‍ക്കും വ്യാപാരികളില്‍ നിന്ന് ഫീസ് ഈടാക്കില്ല. കൂടാതെ, പ്രതിമാസം ഒരുലക്ഷം രൂപയില്‍ താഴെ യു പി ഐ പേയ്മെന്റുകള്‍ ലഭിക്കുന്ന വ്യാപാരികളെയും എം ഡി ആറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Content Highlights:
NPCI has officially postponed the implementation of UPI transaction fees until after Diwali. The decision provides temporary relief to digital payment users across India. Further guidelines regarding payment charges are expected to be released soon.

 

---- facebook comment plugin here -----

Latest