Connect with us

Kerala

ആരോഗ്യ മേഖലയെ യു ഡി എഫ് ഭരണം തകര്‍ത്തുവെന്ന് ഡി വൈ എഫ് ഐ; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് മാര്‍ച്ച് നടത്തി

തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എം എല്‍ എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ ആരോഗ്യ മേഖലയെ യു ഡി എഫ് ഭരണം തകര്‍ത്തുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി ഡി വൈ എഫ് ഐ മാര്‍ച്ച്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കാണ് സംഘടന മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എം എല്‍ എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

യു ഡി എഫ് ഭരണം നാല് മാസം പിന്നിടുമ്പോള്‍ കഴിഞ്ഞ മാസം മാത്രം 20 ലേറെ ചികിത്സാ പിഴവും അനാസ്ഥയുമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സംഘടന ആരോപിക്കുന്നു. പരിയാരം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ശസ്ത്രക്രിയക്കിടെ യുവതികള്‍ മരിച്ചു. ആലപ്പുഴയില്‍ തിമിര ശസ്ത്രക്രിയക്കിടെ രോഗിയുടെ കണ്ണില്‍ ലെന്‍സ് തറച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ നവജാത ശിശുവും പേരൂര്‍ക്കടയില്‍ ചികിത്സ വൈകിയതിനാല്‍ ഗര്‍ഭസ്ഥ ശിശുവും മരിച്ചു. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ അടിമാലിയില്‍ ചികിത്സ വൈകി യുവാവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയും മരിച്ചു.

ഇത്തരം സംഭവങ്ങള്‍ ആരോഗ്യ മേഖലയിലെ കടുത്ത വീഴ്ചകള്‍ക്ക് തെളിവാണെന്ന് ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യ മേഖലയെ തകര്‍ത്ത് കോര്‍പറേറ്റുകള്‍ക്ക് വഴിയൊരുക്കാനാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമമെന്ന് സംഘടന കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചു.

Content Highlights:
DYFI organized a march to government medical colleges across Kerala. They accused the UDF administration of severely damaging the state health sector. Protesters raised strong slogans during the demonstrations.

 

 

---- facebook comment plugin here -----

Latest