Connect with us

National

അപ്രതീക്ഷിത നീക്കം; ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി

കാലാവധി തികയ്ക്കാതെ ഈ വര്‍ഷം രാജിവയ്ക്കുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണു രുപാണി.

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഗാന്ധിനഗറില്‍ ബിജെപി നിയമസഭാകക്ഷി യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി വിജയ് രുപാണിയാണ് ഗഡ്ലോദിയ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഭൂപേന്ദ്ര പട്ടേലിന്റെ പേരു മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. അദ്ദേഹം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അപ്രതീക്ഷിതമായാണ് ഭൂപേന്ദ്ര മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ പേര് ആദ്യ ഘട്ടത്തില്‍ പറഞ്ഞുകേട്ടിരുന്നില്ല. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നുകേട്ടിരുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ കേവലം ഒരു വര്‍ഷവും മൂന്ന് മാസവും മാത്രം ബാക്കി നില്‍ക്കെയാണ് ഗുജറാത്തില്‍ മുഖ്യമന്ത്രി മാറുന്നത്. ശനിയാഴ്ചയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി വിജയ് രുപാണി പ്രഖ്യാപിച്ചത്. കാലാവധി തികയ്ക്കാതെ ഈ വര്‍ഷം രാജിവയ്ക്കുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണു രുപാണി.

 

---- facebook comment plugin here -----

Latest