Ongoing News
ഉംറ തീർഥാടകർക്ക് സഊദിയിൽ 30 ദിവസം ചിലവഴിക്കാം
അല്ലാത്തവർക്ക് മൂന്ന് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
മക്ക | വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ നിർവ്വഹിക്കാനെത്തുന്നവർക്ക് ഒരു മാസം സഊദി അറേബ്യയിൽ താമസാനുമതിയുണ്ടെന്ന് ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു. സഊദിയിൽ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രസെനെക്ക, കോവിഷീൽഡ്, എസ്കെ ബയോസയൻസ് (വാക്സസെവ്രിയ), മോഡേണ (സ്പൈക്ക്വാക്സ്) എന്നിവയുടെ രണ്ട് ഡോസുകളോ ജോൺസൺ ആൻഡ് ജോൺസണിന്റെ ഒരു ഡോസ് വാക്സിനോ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ആവശ്യമില്ലാതെ തന്നെ നേരിട്ടെത്തി ഉംറ നിർവഹിക്കാമെന്നും അല്ലാത്തവർക്ക് മൂന്ന് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----