Connect with us

Malappuram

ഉംറ തീര്‍ത്ഥാടക മക്കയില്‍ മരണപ്പെട്ടു

Published

|

Last Updated

താനാളൂര്‍ | ഓമച്ചപ്പുഴ പരേതനായ വടുതല മമ്മുതു മാലായിയുടെ മകള്‍
പാത്തുകുട്ടി (57) മക്കയില്‍ മരണപ്പെട്ടു. സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള എല്ലാ നിയമ പരമായ നടപടി ക്രമങ്ങളും മക്ക ഐസിഎഫ് പൂര്‍ത്തിയാക്കി വെള്ളിയാഴ്ച സുബ്ഹ് നിസ്‌കാരത്തിന് ശേഷം വിശുദ്ധ മക്ക ഹറം ശരീഫില്‍ ജനാസ നിസ്‌കാരം നടന്നു. പിന്നീട് മക്കയില്‍ ഖബറടക്കം ചെയ്തു. കഇഎ ഭാരവാഹികള്‍ റഷീദ് അസ്ഹരി, ജമാല്‍ കക്കാട്, ഹുസൈന്‍ കൊടിഞ്ഞി തുടങ്ങിയവരും കുടുംബാീഗങ്ങളും കൂടെ വന്നവരുമായി ഒട്ടേറെ പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മൊയ്തീന്‍ വേങ്ങരയാണ് ഭര്‍ത്താവ്. മക്കള്‍: മന്‍സൂര്‍, മുംതാസ്, സഹോദരങ്ങള്‍ : ഹംസക്കുട്ടി ഹാജി, മുഹമ്മദ്ക്കുട്ടി ഹാജി, സിദീഖ്, ഇസ്മാഈല്‍, ബീക്കുട്ടി, സുബൈദ, ഫാത്തിമ.

 

Latest