Connect with us

National

നാവികസേന മേധാവിയായി ദിനേശ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു

നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ്മിറല്‍ ആര്‍.ഹരികുമാര്‍ വിരമിച്ചതോടെയാണ് ദിനേശ് കുമാര്‍ ചുമതലയേറ്റത്.

Published

|

Last Updated

ന്യൂഡല്‍ഹി| നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറല്‍ ദിനേശ്കുമാര്‍ ത്രിപാഠി ചുമതലയേറ്റു. നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറല്‍ ആര്‍.ഹരികുമാര്‍ വിരമിച്ചതോടെയാണ് ദിനേശ് കുമാര്‍ ചുമതലയേറ്റത്. നാവിക സേനയുടെ നവികരണത്തിനും ആധുനിക വത്ക്കരണത്തിനും ആര്‍.ഹരികുമാര്‍ മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ 25ാം നാവിക സേന മേധാവിയാണ് അദ്ദേഹം.

1985 ജൂലൈ ഒന്നിനാണ് ദിനേശ്കുമാര്‍ ത്രിപാഠി ഇന്ത്യന്‍ നേവിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്‌പെഷ്യലിസ്റ്റാണ് അദ്ദേഹം. അദ്ദേഹത്തിന് 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ട്. നാവികസേനയുടെ വൈസ് ചീഫ് ആയി ചുമതലയേല്‍ക്കുന്നതിന് മുമ്പ് പശ്ചിമ നേവല്‍ കമാന്‍ഡിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഐഎന്‍എസ് വിനാഷിന്റെ കമാന്‍ഡറാണ് ദിനേശ്കുമാര്‍ ത്രിപാഠി. ഈസ്റ്റേണ്‍ ഫ്‌ലീറ്റിന്റെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ആയും ഏഴിമല നാവിക അക്കാദമിയുടെ കമാന്‍ഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ ഫ്‌ലീറ്റിന്റെ ഫ്‌ലീറ്റ് ഓപ്പറേഷന്‍സ് ഓഫീസര്‍, നേവല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നെറ്റ്വര്‍ക്ക് സെന്‍ട്രിക് ഓപ്പറേഷന്‍സ്, ന്യൂ ഡല്‍ഹിയിലെ നേവല്‍ പ്ലാനുകളുടെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്നീ പ്രധാന ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

 

 

Latest