Connect with us

National

കെജ്‌രിവാളിന്റെ വീട്ടിലേക്കയച്ചത് ബി ജെ പി; സ്വാതി മലിവാളിനെതിരെ ആരോപണവുമായി എ എ പി

ബി ജെ പിയുടെ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് ഡല്‍ഹി മന്ത്രി അതിഷി മെര്‍ലേന

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി എ ആക്രമിച്ചെന്ന പരാതിയില്‍ സ്വാതി മലിവാളിനെതിരെ ആം ആദ്മി പാര്‍ട്ടി. മലിവാളിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലേക്കയച്ചത് ബി ജെ പിയാണെന്ന് പാര്‍ട്ടി ആരോപിച്ചു. ബി ജെ പിയുടെ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് ഡല്‍ഹി മന്ത്രി അതിഷി മെര്‍ലേന പ്രതികരിച്ചു. ദൃശ്യങ്ങളില്‍ സ്വാതി സമാധാനമായി ഇരിക്കുകയാണെന്നും അതിഷി പറഞ്ഞു.

കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് പി എ. ബൈഭവ് കുമാര്‍ മര്‍ദിച്ചെന്ന് എ എ പി എം പി. സ്വാതി മാലിവാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹി വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ കൂടിയായ സ്വാതി മാലിവാളിനെ തിങ്കളാഴ്ച രാവിലെ കെജ്‌രിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കൈയേറ്റം ചെയ്തുവെന്നാണ് പരാതി.

സ്വാതി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. സ്വാതി മാലിവാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ബൈഭവ് കുമാറിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

 

 

 

Latest