Ongoing News
പശ്ചിമേഷ്യന്‍ സാഹചര്യങ്ങള്‍ ചര്‍ച്ചയായി; ഫോണില്‍ സംസാരിച്ച് ശൈഖ് മുഹമ്മദും ട്രംപും
പശ്ചിമേഷ്യന്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍, സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനായി നടക്കുന്ന നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയില്‍ പ്രധാന വിഷയമായി.
അബൂദബി | യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വിപുലമാക്കുന്നതിനെ കുറിച്ചും പരസ്പര താത്പര്യമുള്ള വിഷയങ്ങളിലും ഇരു നേതാക്കളും വിശദമായി ചര്‍ച്ച ചെയ്തതായാണ് റിപോര്‍ട്ട്.
പശ്ചിമേഷ്യന്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍, സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനായി നടക്കുന്ന നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയില്‍ പ്രധാന വിഷയമായി.
മേഖലയില്‍ പ്രതിസന്ധികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഇരു ഭരണാധികാരികളും നിര്‍ണായകമായ ഫോണ്‍ സംഭാഷണം നടത്തിയത്.
Content Highlights:
UAE President Sheikh Mohamed bin Zayed Al Nahyan spoke over the phone with US President Donald Trump. The leaders reviewed bilateral ties and key strategic partnerships. They also thoroughly discussed the evolving regional developments and stability across West Asia.





