Kerala
പിഎംശ്രീ പദ്ധതി നടപ്പിലാക്കണം; കേരളത്തിന് കത്തയക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
പദ്ധതിയില്‍ ചേരണമെന്ന് എസ്എസ്‌കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി
തിരുവനന്തപുരം | പിഎംശ്രീ പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിന് കത്തയക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കത്തയക്കും. പദ്ധതിയില്‍ ചേരണമെന്ന് എസ്എസ്‌കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.പിഎംശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നില്ലെങ്കില്‍ എസ്എസ്‌കെ ഫണ്ട് ലഭിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. നേരത്തെയും കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു.
ആകെ 1,500 കോടി രൂപയാണ് എസ്എസ്‌കെ ഫണ്ട് ഇനത്തില്‍ കേരളത്തിന് കിട്ടാനുള്ളത്. ഇതില്‍ ഈ വര്‍ഷം ലഭിക്കാനുള്ള 350 കോടി രൂപയും കുടിശ്ശികയാണ്.
അതേസമയം പദ്ധതി നടപ്പിലാക്കരുതെന്നാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദേശിച്ചത്. ഇതേ നിലപാടാണ് ഒരു വിഭാഗം നേതാക്കളും സ്വീകരിച്ചത്. പിഎംശ്രീല്‍ ലീഗും ശക്തമായ നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്
Content Highlights: The Centre is set to write to Kerala demanding the implementation of the PM SHRI scheme. Central officials warned SSK funds will remain blocked otherwise. With Rs 1,500 crore pending and opposition from Congress and IUML, the state government faces a tough political dilemma.





