National
സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യും; സിജെപിക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ഡല്‍ഹി പോലീസ്
ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ ഉപരോ സമരത്തിന് പിന്നാലെയാണ് നടപടിയെടുക്കാമെന്ന് പോലീസിന്റെ ഉറപ്പ് നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി | ജന്തര്‍ മന്ദിറില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭകയുടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സ്വയംപ്രഖ്യാപിത ഹിന്ദുത്വ ‘ഇന്‍ഫ്‌ലുവന്‍സര്‍’ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി പോലീസ് . ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ ഉപരോ സമരത്തിന് പിന്നാലെയാണ് നടപടിയെടുക്കാമെന്ന് പോലീസിന്റെ ഉറപ്പ് നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ പിതാവായ സഞ്ജയ് കുമാറിന്റെ തലയോട്ടി തകര്‍ത്തു എന്ന് വീഡിയോയില്‍ ഭരദ്വാജ് വെളിപ്പെടുത്തിയിട്ടും ഇയാള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലൊണ് സിജെപി പോലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധ സമരവുമായി എത്തിയത്
എംപിമാരായ ചന്ദ്രശേഖര്‍ ആസാദ്, പപ്പു യാദവ്, സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു അഭിമുഖത്തിലാണ് സഞ്ജയ് കുമാറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത് താനാണെന്ന് സ്വതന്ത്ര ഭരദ്വാജ് വെളിപ്പെടുത്തിയത്. ‘നിഷുവിന്റെ അച്ഛന്റെ തലയോട്ടി ഞാന്‍ അടിച്ചുപൊട്ടിച്ചു. ഇതിന് ചുമത്തേണ്ടത് വധശ്രമത്തിനുള്ള 307-ാം വകുപ്പാണ്. അയാള്‍ക്ക് 60 തുന്നലുകള്‍ ഇടേണ്ടിവന്നു, ആംബുലന്‍സില്‍ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് വിളിച്ചുപറഞ്ഞു. എന്നിട്ടും ഞാന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല. തനിക്ക് ഉന്നത ബിജെപി നേതാക്കളുടെയും പ്രധാനമന്ത്രിയുടെയും വരെ പിന്തുണയുണ്ടെന്നും, ബിജെപി നേതാവ് കപില്‍ മിശ്ര ഫോണ്‍ വിളിച്ചതുകൊണ്ടാണ് പോലീസ് തന്നെ വിട്ടയച്ചതെന്നും ഇയാള്‍ വിഡിയോയില്‍ അവകാശപ്പെട്ടിരുന്നു. വിഡിയോ ദേശീയതലത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
നിഷുവിനെതിരായ ഓണ്‍ലൈന്‍ ആക്രമണത്തില്‍ പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ടയാളുടെ മകളുടെ അഭിഭാഷകന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സ്വതന്ത്ര ഭരദ്വാജിനെ ഇന്ന് അല്ലെങ്കില്‍ 72 മണിക്കൂറികം അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി പോലീസ് ഉറപ്പുനല്‍കി. നിഷുവിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്ത സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
Content Highlights: Delhi Police assured the arrest of self-proclaimed Hindutva influencer Swatantra Bharadwaj within 72 hours following a blockade by the Cockroach Janata Party. Bharadwaj bragged in a viral video about assaulting student activist Nishu’s father. MPs Chandra Shekhar Aazad and Pappu Yadav led the protest.




