Kerala
മഞ്ചേശ്വരത്ത് 74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ്, മുഹമ്മദ് സമീര്‍ എസ് കെ എന്നിവരാണ് പിടിയിലായത്.

കാസര്‍കോട്|മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വില്‍പ്പനയ്ക്ക് എത്തിയപ്പോഴാണ് മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായി ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. മയക്കുമരുന്ന് വിതരണത്തിന് ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
കുറച്ച് മാസങ്ങളായി യുവാക്കളുടെ പ്രവര്‍ത്തനം പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ ബെംഗളുരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ബെംഗളുരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരുന്നത്.
പ്രദേശത്തെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് പോലീസ് മേധാവി ശില്‍പ ഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ സേഫ് കാസര്‍കോടിന്റെ ഭാഗമായാണ് അറസ്റ്റ്. കാസര്‍കോട് ഡിവൈഎസ്പി സുനില്‍കുമാര്‍ സി കെ, മഞ്ചേശ്വരം സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപി, എഎസ്ഐ സദന്‍, സിപിഒമാരായ നിജിന്‍ കുമാര്‍, രജിഷ് കാട്ടാമ്പള്ളി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.