Connect with us

Kerala

ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണു മരണം സംഭവിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാക്കള്‍ മരിച്ചു.ആലപ്പുഴ സ്വദേശി പവന്‍ (22) കൊല്ലം സ്വദേശി അശ്വിന്‍ (24) എന്നിവരാണ് മരിച്ചത് . കഴിഞ്ഞ ബുധനാഴ്ച ഹരിനഗറില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു ഇരുവര്‍ക്കും അപകടം ഉണ്ടായത്. അശ്വന് നെഞ്ചിലും പവന് തലയ്ക്കും  പരിക്കേറ്റിരുന്നു.

ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണു മരണം സംഭവിച്ചിരിക്കുന്നത്.

Latest