Kerala
മലപ്പുറത്ത് എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍
പന്താരങ്ങാടി പാറപ്പുറം വീട്ടില്‍ അഫ്‌സല്‍, സൈഫുദ്ധീന്‍ എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം|മലപ്പുറം തിരൂരങ്ങാടിയില്‍ വില്‍പ്പനക്കെത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പന്താരങ്ങാടി പാറപ്പുറം വീട്ടില്‍ അഫ്‌സല്‍, സൈഫുദ്ധീന്‍ എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലപടിയില്‍ കാറില്‍ നടത്തിയ പരിശോധനയിലാണ് രഹസ്യ അറയില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.
ഇരുവരും ലഹരി മരുന്നിന്റെ ചില്ലറ വില്‍പ്പനക്കാരാണെന്ന് പോലീസ് പറഞ്ഞു. ലഹരി മരുന്ന് ഉപയോഗം വര്‍ധിച്ചതോടെ പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
കോഴിക്കോട് പെരുമണ്ണ ടൗണില്‍ നിന്നും എം ഡി എം എ കണ്ടെത്തി. പെരുമണ്ണ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ജെന്റ്‌സ് റെഡിമെയ്ഡ് ഷോപ്പില്‍നിന്ന് 6.680 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. കടയുടമ സവാദ്, റാസിക്, ജംഷീര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവില്‍നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം. സ്ഥാപന ഉടമ സവാദ് മുമ്പും ലഹരി കേസില്‍ പ്രതിയായിരുന്നു.