Connect with us

Kerala

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന്

സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറി ചുമതല ടിവി രാജേഷിന് കൈമാറിയത്

Published

|

Last Updated

കണ്ണൂര്‍ | സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രെട്ടറിയുടെ ചുമതല ടി വി രാജേഷിന്. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറി ചുമതല ടിവി രാജേഷിന് കൈമാറിയത്. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും യോഗം ചേർന്നാണ് ടിവി രാജേഷിനെ ആക്ടിങ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌.

2011 മുതല്‍ 2021 വരെ കണ്ണൂര്‍ കല്യാശേരി എംഎല്‍എ ആയിരുന്നു രാജേഷ്. 2007 മുതല്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായ രാജേഷ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയപ്പോഴാണ് എംവി ജയരാജന്‍ സെക്രട്ടറിയായത്.

Latest