Connect with us

National

തെലങ്കാനയില്‍ തുരങ്കത്തിലുണ്ടായ ദുരന്തം; രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം

മണ്ണിടിഞ്ഞ് അടിയില്‍പ്പെട്ട എട്ടുപേരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതം. രക്ഷാദൗത്യം അതീവ ദുഷ്‌കരമാണെന്ന് സൈന്യം

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാന നാഗര്‍ കുര്‍ണൂല്‍ തുരങ്കത്തില്‍ മണ്ണിടിഞ്ഞ് അടിയില്‍പ്പെട്ട എട്ടുപേരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതം. സൈന്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. സൈന്യത്തിന്റെ എന്‍ജിനീയറിങ് ദൗത്യ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഇന്നലെയാണ് നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ മുകള്‍ഭാഗം ഇടിഞ്ഞുവീണ് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയത്. തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം.

മേല്‍ക്കൂരയിലെ വിള്ളലിലൂടെ വെള്ളമിറങ്ങിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാദൗത്യം അതീവ ദുഷ്‌കരമാണെന്ന് സൈന്യം വ്യക്തമാക്കി. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്.

---- facebook comment plugin here -----

Latest