Kerala
സുനാമി ഇറച്ചി; ജുനൈസ് മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതി
ജുനൈസിനെതിരെ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ വധശ്രമമുള്‍പ്പെടെ അഞ്ച് കേസുകള്‍.
കൊച്ചി | കളമശ്ശേരിയിലെ സുനാമി ഇറച്ചി കേസിലെ പ്രതി ജുനൈസ് മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പോലീസ്. ജുനൈസിനെതിരെ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ വധശ്രമമുള്‍പ്പെടെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലൈസന്‍സ് ഇല്ലാതെയാണ് ജുനൈസ് ഇറച്ചി വില്‍പന നടത്തിയിരുന്നത്. തമിഴ്‌നാട് പൊള്ളാച്ചിയില്‍ നിന്നാണ് കളമശ്ശേരിയിലേക്ക് ഇറച്ചി കൊണ്ടുവന്നത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.







