Connect with us

Kerala

പ്രശസ്തനാകാനുള്ള ശ്രമം; കടക്കലില്‍ സൈനികനെ മര്‍ദിച്ച് പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം, സൈനികനും സുഹൃത്തും കസ്റ്റഡിയില്‍

ജോഷിയെക്കൊണ്ട് ദേഹത്തില്‍ പിഎഫ്‌ഐ എന്ന് എഴുതിച്ച ശേഷം ഷൈന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Published

|

Last Updated

കൊല്ലം  | കടക്കലില്‍ സൈനികനെ മര്‍ദിച്ച് ശരീരത്തില്‍ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതിയില്‍ വന്‍ ട്വിസ്റ്റ്. സംഭവം പരാതിക്കാരനായ സൈനികനും സുഹൃത്തും ചേര്‍ന്ന് നടത്തിയ നാടകമെന്ന് പോലീസ് കണ്ടെത്തി. ഇതിന് പിന്നാലെ ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനില്‍ സൈനിക സേവനം അനുഷ്ഠിക്കുന്ന ഷൈന്‍കുമാറും സുഹൃത്തുമാണ് കടക്കല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ജോഷിയെക്കൊണ്ട് ദേഹത്തില്‍ പിഎഫ്‌ഐ എന്ന് എഴുതിച്ച ശേഷം ഷൈന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷൈന്‍ കുമാറിന് പ്രശസ്തനാകാന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു പ്രവര്‍ത്തിയെന്ന് ജോഷി പോലീസിന് മൊഴി നല്‍കി. ചിറയിന്‍കീഴില്‍ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈന്‍ ടീഷര്‍ട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മര്‍ദ്ദിക്കാന്‍ ആവശ്യപെട്ടുവെങ്കിലും ചെയ്തില്ലെന്നും ജോഷിയുടെ മൊഴിയിലുണ്ട് .പെയിന്റും ബ്രഷും ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്സൈനികന്‍ സ്വയം ശരീരത്തില്‍ പിഎഫ്ഐ എന്ന് ചാപ്പക്കുത്തിയതെന്ന് പോലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു.

കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈന്‍കുമാറാണ് തന്നെ അജ്ഞാതര്‍ മര്‍ദിച്ചശേഷം പുറത്ത് പിഎഫ്ഐ എന്ന് ചാപ്പക്കുത്തിയെന്ന് പോലീസില്‍ പരാതിപ്പെട്ടത്. ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി.

കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നും പരാതിയിലുണ്ടായിരുന്നു. എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നായിരുന്നു ഷൈനിന്റെ മൊഴി.

 

---- facebook comment plugin here -----

Latest