Connect with us

Kerala

ആദിവാസി യുവാവ് വനത്തിൽ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ

സംഭവത്തിൽ സുഹൃത്ത് ചന്ദ്രനെ കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

പാലക്കാട്  | ആദിവാസി യുവാവിനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പാലക്കാട് ആനമുളി പാലവളവ് ഊരിലെ ബാലനെ(42)യാണ് മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്ത് ചന്ദ്രനെ കസ്റ്റഡിയിലെടുത്തു.

ആനമുളി വനത്തിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിലാണ് കൊലപാതകമാണെന്ന് മനസ്സിലായത്. ചന്ദ്രനും ബാലനും വനത്തിൽ തേൻ ശേഖരിക്കാൻ പോകുകയും മദ്യപിച്ച് വാക്കുതർക്കത്തിലേർപ്പെടുകയുമായിരുന്നു. തുടർന്നാണ് കൊലപാതകമുണ്ടായത്.

Latest