Kerala
പ്രണയ നൈരാശ്യം; യുവതിയെ കുത്തിക്കൊലപ്പെടുത്തി, പ്രതി അറസ്റ്റില്‍
കുളത്തുപ്പുഴ സ്വദേശിനി ദില്‍ഷ (21) യാണ് കൊല്ലപ്പെട്ടത്. കോഴഞ്ചേരി- കീഴുകര വെണണ പ്രമല വീട്ടില്‍ ജീത്തുവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.
കോഴഞ്ചേരി | പ്രണയ നൈരാശ്യം കാരണം യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കുളത്തുപ്പുഴ സ്വദേശിനി ദില്‍ഷ (21) യെയാണ് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ കോഴഞ്ചേരി- കീഴുകര വെണണ പ്രമല വീട്ടില്‍ ജീത്തു (25)വിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ച കഴിഞ്ഞ് 2.30-നായിരുന്നു സംഭവം.
കോഴഞ്ചേരിക്ക് അടുത്തുള്ള ടി കെ റോഡിലെ മാരാമണ്‍ റിസോര്‍ട്ടിലായിരുന്നു സംഭവം. അവിടുത്തെ ജീവനക്കാരിയായിരുന്നു മരണപ്പെട്ട ദില്‍ഷ. ജീത്തുവും ദില്‍ഷയും പ്രണയത്തിലായിരുന്നു. കോയിപ്രം എസ് ഐ. ഗിരീഷന്റെ നേതൃത്വത്തിലുള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദില്‍ഷയെ കുത്തിയതിന് ശേഷം അവിടെത്തന്നെ നിന്ന ജീത്തുവിനെ ജീവനക്കാര്‍ പിടിച്ചുകെട്ടുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് എത്തി കസ്റ്റഡിയിലെടുത്തത്. ഇരുവരും കോഴഞ്ചേരിയിലെ ഒരു ഹോട്ടലിലെ ജോലിക്കാരായിരുന്നു. അടുത്തിടെയാണ് ദില്‍ഷ മാണ്‍ റിസോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു.
Content Highlights:
A young woman was tragically stabbed to death due to rejected love. The police acted swiftly following the attack and took the accused into custody. An investigation is currently underway to uncover further details regarding the incident.


