Connect with us

Malappuram

ഓണ്‍ലൈന്‍ ടാക്സി യാത്ര സുരക്ഷിതമാക്കാന്‍ 'സേഫ് റൈഡ് കണക്റ്റ്'; പുതിയ ആപ്പ് ആഭ്യന്തര മന്ത്രിക്ക് മുമ്പില്‍ അവതരിപ്പിച്ച് മഅ്ദിന്‍ വിദ്യാര്‍ഥികള്‍

യാത്ര തുടങ്ങുന്നതിനു മുമ്പ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതാണ് പുതിയ ആപ്ലിക്കേഷന്‍.

Published

|

Last Updated

മലപ്പുറം | ഓണ്‍ലൈന്‍ ടാക്സി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുമായി മഅ്ദിന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ‘സേഫ് റൈഡ് കണക്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ആപ്ലിക്കേഷന്‍, യാത്ര തുടങ്ങുന്നതിനു മുമ്പ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതാണ്. കൂടാതെ വാഹന നമ്പര്‍ ക്യാപ്ചര്‍ ചെയ്ത് പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സംവിധാനവും അടങ്ങിയിരിക്കുന്നു.

എന്‍ അയാന്‍ ശിഹാബ്, സി കെ ഫാത്വിമ സഹ്ല, യു ഫാത്വിമ നദ, എ പി സൈനബ റഫീദ, പി ദിയാന ഫാത്വിമ എന്നീ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം മഅ്ദിന്‍ അക്കാദമി സന്ദര്‍ശിച്ച ചെന്നിത്തലക്ക് മുമ്പില്‍ ആപ്പ് അവതരിപ്പിച്ചത്. കുരുന്നു മനസ്സുകളില്‍ നിന്നും വരുന്ന ഇത്തരം ആശയങ്ങളാണ് പുതിയ ലോകത്തിന്റെ പ്രതീക്ഷയെന്നും ഓപറേഷന്‍ തൂഫാന്‍ പദ്ധതിക്ക് ഏറെ സഹായകരമാവുന്ന പദ്ധതിയാണ് ഇതെന്നും മന്ത്രി പറഞ്ഞു. പുതിയ കണ്ടെത്തലുകള്‍ നടത്തിയ വിദ്യാര്‍ഥികളെ മന്ത്രി അഭിനന്ദിച്ചു.

സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജിങ് പോര്‍ട്ടില്‍ ഘടിപ്പിക്കാവുന്ന ഒരു ചെറിയ ബ്രെത്ത് അനലൈസര്‍ ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ഉപകരണം ഡ്രൈവറുടെ ശ്വാസത്തിലെ ആല്‍ക്കഹോളിന്റെ അളവ് കൃത്യമായി പരിശോധിക്കും. പരിശോധനാ ഫലം യാത്രക്കാര്‍ക്ക് ആപ്പിലൂടെ തത്സമയം കാണാന്‍ സാധിക്കും. ആല്‍ക്കഹോളിന്റെ അളവ് നിശ്ചിത പരിധിക്ക് മുകളിലാണെങ്കില്‍ ആപ്പ് വഴി യാത്രക്കാരന് ഉടന്‍ തന്നെ മുന്നറിയിപ്പും ലഭിക്കുന്നതാണ്.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങള്‍ തടയുക, റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, കൂടുതല്‍ ഉത്തരവാദിത്തമുള്ള ഒരു യാത്രാസംസ്‌കാരം സമൂഹത്തില്‍ വളര്‍ത്തിയെടുക്കുക എന്നിവയാണ് ‘സേഫ് റൈഡ് കണക്റ്റ്’ പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ടാക്സി യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും പുതിയ കണ്ടെത്തലെന്നാണ് വിലയിരുത്തല്‍.

Content Highlights:
Students from Ma’din Academy presented ‘Safe Ride Connect’, an innovative mobile app aimed at enhancing online taxi safety, to the Home Minister. The initiative seeks to provide secure and reliable commuting experiences for passengers. The smart app features key tools to safeguard daily travel.

 

---- facebook comment plugin here -----

Latest