Connect with us

Kerala

വ്യാപാരിയെ കടയിലെത്തി വെടിവെച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

ഭട്ടിപ്പദവിലെ വ്യാപാരി ശുഹൈബ് മൊയിന്‍ ഷെയ്ഖിനെയാണ് സംഘം ആക്രമിച്ചത്.

Published

|

Last Updated

കാസര്‍കോട് | മിയാപ്പദവ് ബട്ടിപ്പദവില്‍ വ്യാപാരിയെ കടയിലെത്തി വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം കുളൂര്‍ സ്വദേശി  മുഹമ്മദ് സഫ്വാന്‍ ആണ് അറസ്റ്റിലായത്. ഭട്ടിപ്പദവിലെ വ്യാപാരി ശുഹൈബ് മൊയിന്‍ ഷെയ്ഖിനെയാണ് സംഘം ആക്രമിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാറിലെത്തിയ നാലുപേര്‍ കടയ്ക്കുള്ളിലേക്ക് കയറി വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച സംഘം പിന്നീട് ശുഹൈബിന് നേരെ നിറയൊഴിച്ചു. ആക്രമണത്തില്‍ നിന്ന് ശുഹൈബ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വൈകിട്ട് അഞ്ചോടെയാണ് പോലീസിന് വിവരം ലഭിച്ചത്. ഇതിനകം പ്രതികള്‍ കര്‍ണാടക അതിര്‍ത്തി കടന്നിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.

ശുഹൈബും അറസ്റ്റിലായ സഫ്വാനും തമ്മില്‍ നേരത്തെ വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ശുഹൈബിനെ ആക്രമിക്കാന്‍ നേരിട്ട് എത്തിയ നാലംഗ സംഘത്തിന് സഫ്വാന്‍ ക്വട്ടേഷന്‍ നല്‍കിയതാണോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.

Content Highlights:
One person, Muhammad Safwan of Kulur, was arrested following a gun attack on trader Shuhaib Moin Sheikh in Miyapadavu. A four-member gang arrived by car, fired shots into the shop, and Shuhaib miraculously escaped unhurt. Police suspect personal enmity and are investigating potential quotation links.

---- facebook comment plugin here -----

Latest