Connect with us

Kerala

വിനോദസഞ്ചാരികളെ തടഞ്ഞുനിര്‍ത്തി കൈയേറ്റം, അസഭ്യവര്‍ഷം; മൂന്നുപേര്‍ പിടിയില്‍

ആനക്കുളം സ്വദേശികളായ ജസ്റ്റിന്‍ ജോയി, സനീഷ്, ബിജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ഇടുക്കി | വിനോദസഞ്ചാരികളെ മദ്യലഹരിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞുവെന്ന പരാതിയില്‍ മൂന്ന് പേര്‍ പിടിയില്‍. ആനക്കുളം സ്വദേശികളായ ജസ്റ്റിന്‍ ജോയി, സനീഷ്, ബിജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിഷുദിനത്തില്‍ ആനക്കുളം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

എറണാകുളം ചെറായി സ്വദേശി നിതീഷിനോടും കുടുംബത്തോടുമാണ് പ്രദേശവാസികളില്‍ ചിലര്‍ മോശമായി പെരുമാറിയത്. നിതീഷിന്റെ വാഹനത്തില്‍ ജീപ്പ് ഇടിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. ഇത് ചോദ്യംചെയ്തതോടെ തടഞ്ഞുവെക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.

വൈകിട്ട് നാലരയോടെ പ്രദേശത്തു നിന്ന് തിരിച്ചുപോവാന്‍ നോക്കുമ്പോഴാണ് സംഘം തങ്ങള്‍ക്കെതിരെ പരാക്രമം നടത്തിയതെന്ന് നിതീഷിന്റെ കുടുംബം പറയുന്നു. കുടുംബത്തിലെ ഒരാളെ അടിക്കുകയും തങ്ങളെ പിന്തുണച്ച് സംസാരിച്ച തമിഴ്‌നാട് സ്വദേശികളായ കുട്ടികളെ ആക്രമിക്കുകയും ചെയ്തു.

പോലീസ് എത്തിയാണ് നിതീഷിനെയും കുടുംബത്തെയും ഇവിടെ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് നിതീഷ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

 

---- facebook comment plugin here -----

Latest