Connect with us

Ongoing News

മുംബൈയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

തിരക്കേറിയ റോഡില്‍ നടന്ന സംഭവം പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സത്തിന് കാരണമായി

Published

|

Last Updated

മുംബൈ | ഗോരേഗാവ് ഈസ്റ്റ് മെട്രോ സ്റ്റേഷന് താഴെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.15-ഓടെ ഒബറോയ് ഗാര്‍ഡന്‍ സിറ്റി മെട്രോ സ്റ്റേഷന് സമീപമുള്ള ചെക്ക് നാക്ക സിഗ്നലിലാണ് സംഭവം.

ഗുജറാത്തിലേക്ക് പോകുകയായിരുന്ന മഹാദേവ് ട്രാവല്‍സ് എന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവറും അഞ്ച് യാത്രക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരക്കേറിയ റോഡില്‍ നടന്ന സംഭവം പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സത്തിന് കാരണമായി.

Content Highlights:
A tourist bus carrying passengers to Gujarat caught fire near Goregaon East metro station in Mumbai. The driver and five passengers escaped unhurt as the vehicle caught fire at Check Naka signal. Prompt action by the fire brigade extinguished the flames, temporarily disrupting local traffic flow.

Latest