Connect with us

National

ഫുക്കറ്റില്‍ നിന്നുള്ള വിമാനം കൂപ്പുകുത്തിയ സംഭവം; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ

ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി |  ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം ഒഡിഷയ്ക്ക് മുകളില്‍ വെച്ച് 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ എഐ 2379 വിമാനത്തിന്റെ പൈലറ്റ്-ഇന്‍-കമാന്‍ഡിനെ എയര്‍ ഇന്ത്യ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

സുരക്ഷാ ചട്ടങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എയര്‍ ഇന്ത്യയ്ക്കുള്ളതെന്നും, ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റിനെ പിരിച്ചുവിട്ടതായും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ആഗസ്റ്റ് നാലിനായിരുന്നു സംഭവം. 145 യാത്രക്കാരുമായി 36,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും ഒരേസമയം നിലച്ചുപോവുകയും, തുടര്‍ന്ന് ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ട് വിമാനം കൂപ്പുകുത്തുകയായിരുന്നു. സംഭവത്തില്‍ 24 യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു.

പൈലറ്റ് ലഹരി ഉപയോഗിച്ചതായി പ്രാരംഭ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഹൈഡ്രോളിക് തകരാറിനോ വിമാനത്തിന്കൂപ്പുകുത്തുന്നതിന് ലഹരി ഉപയോഗം കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എങ്കിലും, ഈ വിഷയം ഗൗരവമേറിയതാണെന്നും പൈലറ്റിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ വ്യോമാപകട അന്വേഷണ ബ്യൂറോ ഡി ജി സി എയോട് ശുപാര്‍ശ ചെയ്തിരുന്നു.

Content Highlights: Air India fired the pilot-in-command of flight AI 2379 following a positive drug test. The Phuket to Delhi flight plunged 300 feet over Odisha due to hydraulic failure, injuring 24 passengers. Air India reiterated its strict zero-tolerance policy regarding safety and regulatory violations.

 

---- facebook comment plugin here -----

Latest