Kerala
റോഡിന്റെ തിട്ടയിടിഞ്ഞ് ടിപ്പര്‍ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു
ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവല്ല | തിരുവല്ലയിലെ മന്നം കരച്ചിറ-ചാലക്കുഴി റോഡില്‍ മണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി റോഡിന്റെ തിട്ടയിടിഞ്ഞ് വെള്ളക്കെട്ടിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു അപകടം. തിരുവല്ല കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും നീക്കം ചെയ്ത മണ്ണുമായി ചാലക്കുഴി ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
വണ്ടി വെള്ളക്കെട്ടിലേക്ക് മറിഞ്ഞതിനു പിന്നാലെ ഡ്രൈവര്‍ വിഷ്ണു, ക്ലീനര്‍ നകുല്‍ എന്നിവര്‍ ഇടതുവശത്തെ വാതില്‍ വഴി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്തി.
---- facebook comment plugin here -----