Connect with us

Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്റെ പേരാണ് സജീവ പരിഗണനയിലെന്നാണ് അറിയുന്നത്

Published

|

Last Updated

കൊച്ചി | തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കുന്ന പാര്‍ട്ടി കോര്‍ കമ്മര്‌റി യോഗത്തിന് ശേഷമാകും പ്രഖ്യാപനം എന്നാണ് അറിയുപന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്റെ പേരാണ് സജീവ പരിഗണനയിലെന്നാണ് അറിയുന്നത്.എസ് ജയകൃഷ്ണന്‍, ടി പി സിന്ധുമോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.

തൃക്കാക്കരയില്‍ യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് പ്രചാരണം തുടങ്ങിയിരിക്കുകയാണ്.

മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ ടി പി സിന്ധുമോള്‍ക്ക് നറുക്ക് വീഴാനാണ് സാധ്യത. ബിജെപി ദേശീയ അധ്യക്ഷന്‍ കോഴിക്കോട് എത്തുന്നതിന് മുന്‍പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ശ്രമം

 

Latest