Connect with us

National

ഹരിയാനയില്‍ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കെ

25, 35 വയസുള്ള സ്ത്രീകളെയാണ് അജ്ഞാതര്‍ ഭര്‍ത്താവിന്റെയും മക്കളുടെയും മുന്നില്‍ വെച്ച് പീഡിപ്പിച്ചത്.

Published

|

Last Updated

പാനിപ്പത്ത്| ഹരിയാനയിലെ പാനിപ്പത്തില്‍ മൂന്നു സ്ത്രീകളെ കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. അജ്ഞാതരായ നാലു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 24, 25, 35 വയസുള്ള സ്ത്രീകളെയാണ് അജ്ഞാതര്‍ ഭര്‍ത്താവിന്റെയും മക്കളുടെയും മുന്നില്‍ വെച്ച് പീഡിപ്പിച്ചത്.

രാത്രി വൈകി വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ച് കയറിയ നാലംഗ സംഘം കുടുംബാംഗങ്ങളെ കയര്‍ ഉപയോഗിച്ച് കെട്ടി മുറിക്കുള്ളില്‍ അടച്ചതിനുശേഷം സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിവരെ അക്രമികള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ശേഷം കൊള്ളയടിച്ചാണ് സ്ഥലംവിട്ടത്. വീട് ഒഴിയുന്നതുമായി ഉണ്ടായ തര്‍ക്കമാണ് ഈ കൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഒരു മാസം മുന്‍പ് ഇക്കാര്യത്തില്‍ ഇവരെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരായിരിക്കാം അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും സ്ഥലം സന്ദര്‍ശിച്ചിരുന്നു.

 

 

 

Latest