Connect with us

Kerala

ഇടുക്കി മാങ്കുളത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്. അങ്കമാലി വലിയ ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

Published

|

Last Updated

ഇടുക്കി | മാങ്കുളം വലിയ പാറകുട്ടിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്. അങ്കമാലി വലിയ ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

സ്‌കൂളില്‍ നിന്ന് മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. 30 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് മാങ്കുളത്തെത്തിയത്. ഇവരില്‍ രണ്ടുപേരെ നാ്ട്ടുകാര്‍ രക്ഷപ്പെടുത്തി.

മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest