Connect with us

Eranakulam

കൊച്ചിയിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

രാവിലെ സരോജിനിയുടെ സഹോദരി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

Published

|

Last Updated

കൊച്ചി | ചേപ്പനം പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം അറിയുന്നത്. ഗൃഹനാഥനായ മണിയൻ (62), ഭാര്യ സരോജിനി, മകൻ മനോജ്‌ എന്നിവരാണ് മരിച്ചത്. മണിയന്റെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.

രാവിലെ സരോജിനിയുടെ സഹോദരി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മുറിയിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു. മകൻ മനോജിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.

ഭാര്യയേയും മകനേയും കൊലപ്പെടുത്തി മണിയൻ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മണിയന്‍ ലോട്ടറി വില്‍പ്പനക്കാരനും സരോജിനി വീട്ടുജോലിക്കാരിയുമായിരുന്നു.

---- facebook comment plugin here -----

Latest