Connect with us

Kerala

ഫേസ് ബുക്കില്‍ പോസ്റ്റിട്ട കന്റോണ്‍മെന്റ് എസ് എച്ച് ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതാത്ത നടപടിയാണ് സതീഷ്‌കുമാര്‍ ചെയ്തതെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ അരുള്‍ ബി കൃഷ്ണ

Published

|

Last Updated

തിരുവനന്തപുരം | ഫേസ് ബുക്കില്‍ പോസ്റ്റിട്ട് എസ് എഫ് ഐയെ വെല്ലുവിളിച്ച കന്റോണ്‍മെന്റ് എസ് എച്ച് ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ. യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതാത്ത നടപടിയാണ് സതീഷ്‌കുമാര്‍ ചെയ്തതെന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ അരുള്‍ ബി കൃഷ്ണയുടെ റിപ്പോര്‍ട്ടിലുള്ളത്. സിറ്റി പോലീസ് കമ്മിഷണര്‍ ദക്ഷിണമേഖല ഐ ജി നിശാന്തിനിക്കാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് എസ് എച്ച ഒ സാമൂഹിക മാധ്യമത്തില്‍ മോശം കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നു അന്വേഷണത്തില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടിക്ക് ശുപാര്‍ശയെന്നാണ് വിവരം.

പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതെന്നായിരുന്നു സതീഷ്‌കുമാറിന്റെ വിശദീകരണം. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പോലീസ് നടപടിക്കു പിന്നാലെ സതീഷ്‌കുമാറിന്റെ വീട്ടിലേക്ക് ഡിവൈ എഫ് ഐ- എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്നാണ് സതീഷ്‌കുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്നത് പോലീസ് സേനക്ക് ചേര്‍ന്ന പ്രവൃത്തിയല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

Content Highlights:
Disciplinary action has been recommended against Cantonment SHO Satheesh Kumar for a controversial Facebook post challenging SFI. City Police Commissioner Arul B Krishna submitted an inquiry report to South Zone IG Nishanthini. The post followed protests by student activists at the officer’s residence.

Latest