Connect with us

Kerala

മലപ്പുറത്ത് ദേശീയപാതയില്‍ സ്‌കൂട്ടറിന് പിറകില്‍ ട്രക്ക് ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം പേരശ്ശന്നൂര്‍ സ്വദേശി അഫ്‌സല്‍, ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.

Published

|

Last Updated

വളാഞ്ചേരി|ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയില്‍ വയഡക്റ്റ് പാലത്തില്‍വച്ച് സ്‌കൂട്ടറിന് പിറകില്‍ ട്രക്ക് ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം പേരശ്ശന്നൂര്‍ സ്വദേശി അഫ്‌സല്‍, ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ദമ്പതികള്‍ കോട്ടക്കല്‍ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു.

സ്‌കൂട്ടറിന് പിറകില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ തൊട്ടു മുന്നില്‍ പോവുകയായിരുന്ന മറ്റൊരു ട്രക്കിന് പിറകില്‍ ഇടിച്ചു. സ്‌കൂട്ടറില്‍ ഇടിച്ച ട്രക്ക് ഡ്രൈവര്‍ കര്‍ണാടക സ്വദേശി കാശിനാഥിനും അപകടത്തില്‍ പരിക്കേറ്റു. ഇയാളെ വളാഞ്ചേരി നടക്കാവില്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ച അഫ്‌സലിന്റെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും സാബിറയുടെ മൃതദേഹം വളാഞ്ചേരി നടക്കാവില്‍ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights:
A couple from Kuttippuram lost their lives in a tragic collision between a truck and a scooter on the NH 66 Vattappara viaduct in Valanchery. The victims were identified as Afsal and Sabira. The driver of the truck involved in the crash sustained injuries and was admitted to a hospital.

 

Latest