Kerala
പനയില് കയറുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ 64 കാരന് മരത്തില് കുടുങ്ങി മരിച്ചു
ഫയര് ഫോഴ്സ് ഏറെ സാഹസികമായാണ് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
പാലക്കാട് | പനയില് കയറുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ വയോധികന് മരത്തില് കുടുങ്ങി മരിച്ചു. പാലപ്പുറം പല്ലാര്മംഗലം ചാത്തന് പ്ലാക്കില് രാജന് (64) ആണ് മരിച്ചത്. ഒറ്റപ്പാലം പാലപ്പുറത്ത് പനയില് നിന്നു നൊങ്ക് ശേഖരിക്കാന് കയറുന്നതിനിടെ ഇദ്ദേഹം പനയില് കുടുങ്ങുകയായിരുന്നു.
ഫയര് ഫോഴ്സ് എത്തി താഴെ ഇറക്കിയെങ്കിലും മരണപ്പെടുകയായിരുന്നു. പാലപ്പുറം പഴയ പോസ്റ്റിനു സമീപം മാറ്റമ്പറ്റക്കാട്ടില് രാമന്റെ വീട്ടുവളപ്പിലെ 60 അടിയോളം ഉയരം വരുന്ന പനയില് കയറിയതായിരുന്നു രാജന്. രാവിലെ ഏഴുമണിയോടെയാണ് ഇയാള് പനയില് കയറിയത്.
ഫയര് ഫോഴ്സ് ഏറെ സാഹസികമായാണ് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights:
A 64-year-old man named Rajan died after suffering a heart attack while climbing a 60-foot palm tree in Palappuram, Palakkad. He was collecting palm fruit when the incident occurred. Fire Force personnel conducted a difficult rescue operation to bring him down, but he could not be saved.



