Kerala
വഞ്ചകന് മാപ്പില്ല; അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. ഒരു കൊടും വഞ്ചകനെയാണ് കൂടെ കൊണ്ടുനടന്നത്. നമ്മുടെ ചരിത്രം വഞ്ചനയെ വച്ചുപൊറുപ്പിക്കുകയോ അതിന് മാപ്പ് നല്‍കുകയോ ചെയ്തിട്ടില്ല

തിരുവനന്തപുരം | പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വഞ്ചകന് മാപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. ഒരു കൊടും വഞ്ചകനെയാണ് കൂടെ കൊണ്ടുനടന്നത്. നമ്മുടെ ചരിത്രം വഞ്ചനയെ വച്ചുപൊറുപ്പിക്കുകയോ അതിന് മാപ്പ് നല്‍കുകയോ ചെയ്തിട്ടില്ല.
നാല് വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന മുന്നണിയല്ല എല്‍ ഡി എഫ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----