Connect with us

Kerala

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

2018 മുതല്‍ ഇതുവരെ 5 കേസുകളില്‍ പ്രതിയാണ് രാഹുല്‍

Published

|

Last Updated

തിരുവല്ല | യുവാവിനെ തിരുവല്ല പോലീസ് ആറുമാസത്തെ കരുതല്‍ തടങ്കലിലാക്കി. തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി കല്ലുമൂല കാട്ടിന്‍പറമ്പില്‍ രാഹുല്‍ രാജ്(23)നെയാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെതുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെതാണ് നടപടി. 2018 മുതല്‍ ഇതുവരെ 5 കേസുകളില്‍ പ്രതിയാണ് രാഹുല്‍. എല്ലാ കേസുകളും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്.

ഇയാള്‍ക്കെതിരെ അടിപിടി, ഭീഷണിപെടുത്തല്‍, വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം, മാരകായുധങ്ങള്‍ ഉപയോഗിക്കല്‍, കൊലപാതകശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നിലവിലുള്ളത്. തിരുവല്ല ഡി വൈ എസ് പി ഇയാളെ റൗഡി ഹിസ്റ്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ, റേഞ്ച് ഡി ഐ ജിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇയാള്‍ക്ക്, കുറ്റകൃത്യങ്ങളില്‍പെടരുതെന്ന് താക്കീത് നല്‍കിയിരുന്നതുമാണ്.