Uae
ദുബൈ ഡൗൺടൗണിൽ 80 നിലകളിൽ ട്രംപ് ടവർ
350 മീറ്റർ ഉയരമുള്ള ടവർ, ആഡംബര താമസ സൗകര്യങ്ങൾ, ബുർജ് ഖലീഫ, അറേബ്യൻ കടൽ എന്നിവയുടെ അത്യപൂർവ ദൃശ്യങ്ങൾ, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഔട്ട്‌ഡോർ പൂൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ദുബൈ | ഡൗൺടൗണിൽ 80 നിലകളുള്ള ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ ആൻഡ് ടവർ ഉയരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ലണ്ടൻ ആസ്ഥാനമായ ഡാർ ഗ്ലോബലും ട്രംപ് ഓർഗനൈസേഷനും ചേർന്നുള്ള മിഡിൽ ഈസ്റ്റിലെ ആദ്യത്തേയും അഞ്ചാമത്തെ സംയുക്ത പദ്ധതിയുമാണിത്.
350 മീറ്റർ ഉയരമുള്ള ടവർ, ആഡംബര താമസ സൗകര്യങ്ങൾ, ബുർജ് ഖലീഫ, അറേബ്യൻ കടൽ എന്നിവയുടെ അത്യപൂർവ ദൃശ്യങ്ങൾ, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഔട്ട്‌ഡോർ പൂൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
200 റസിഡൻഷ്യൽ യൂണിറ്റുകൾ, രണ്ട് സ്‌കൈ പൂളുകളുള്ള പെന്റ്ഹൗസുകൾ, എക്‌സ്‌ക്ലൂസീവ് ട്രംപ് മെമ്പേഴ്‌സ്-ഒൺലി ക്ലബ്, സ്വകാര്യ ലോഞ്ചുകൾ, വ്യക്തിഗത സേവനങ്ങൾ എന്നിവ ടവറിൽ ഉൾപ്പെടും. പദ്ധതി 2031 ഡിസംബറിൽ പൂർത്തിയാകും.