Connect with us

Uae

ബർശയിൽ റോഡ് വികസന പദ്ധതികൾ പൂർത്തിയായി

റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും പ്രധാന, ആന്തരിക റോഡുകളിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും പദ്ധതി തയാറാക്കി.

Published

|

Last Updated

ദുബൈ| ബർശയിൽ ഗതാഗതം മെച്ചപ്പെടുത്താൻ നിരവധി പദ്ധതികൾ പൂർത്തിയാക്കിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. അൽ ബർശ സൗത്ത് ഒന്നിലെ സ്ട്രീറ്റ് 34 ൽ നിരവധി പ്രധാന ഗതാഗത മെച്ചപ്പെടുത്തലുകൾ പൂർത്തിയാക്കി. ഇവിടത്തെ താമക്കാരിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ഈ നവീകരണങ്ങൾ. റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും പ്രധാന, ആന്തരിക റോഡുകളിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും പദ്ധതി തയാറാക്കി.
താമസ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തി. നഗര വികസനവുമായി ഈ ശ്രമങ്ങൾ യോജിക്കുന്നു. ഇൻബൗണ്ട്, ഔട്ട്ബൗണ്ട് യാത്രാ സമയം അഞ്ച് മിനിറ്റിൽ നിന്ന് ഒരു മിനിറ്റിൽ താഴെയായി കുറക്കുന്നതിന് നാല് പുതിയ എൻട്രി, എക്‌സിറ്റ് പോയിന്റുകളുടെ വികസനം പ്രധാന മെച്ചപ്പെടുത്തലുകളിൽ ഉൾപ്പെടുന്നു. തെരുവിലൂടെ നടപ്പാതകളുടെ നിർമാണവും താമസക്കാർക്ക് മികച്ച സേവനം നൽകുന്നതിനായി 158 പുതിയ പാർക്കിംഗ് സ്ഥലങ്ങൾ കൂട്ടിച്ചേർക്കലും ഇതിൽ ഉൾപ്പെടുന്നു.
പാർക്കിംഗ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, ക്രമരഹിതമായ പാർക്കിംഗും വാഹന ചലനവും പരിമിതപ്പെടുത്തുക, അയൽപക്കത്തിലുടനീളം മൊത്തത്തിലുള്ള ഗതാഗത സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് ഈ മെച്ചപ്പെടുത്തലുകളുടെ ലക്ഷ്യം. സ്ട്രീറ്റ് 34, അൽ ഹദീഖ് സ്ട്രീറ്റ് എന്നിവയുടെ ജംഗ്ഷനിൽ ആർ ടി എ ഒരു പുതിയ യു-ടേൺ നിർമിച്ചു. ഈ നവീകരണം പ്രദേശത്തേക്കും പുറത്തേക്കും ഉള്ള യാത്രാ സമയം അഞ്ച് മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറച്ചു.

Latest