Connect with us

governor v/s ldf govt

ഗവര്‍ണര്‍ വടികൊടുത്ത് അടിവാങ്ങിയതാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

'അധികാരത്തിന് വേണ്ടി ആരുടെ ചെരിപ്പ് നക്കാനും മടിയില്ലാത്ത അബ്ദുല്ലക്കുട്ടിയുടെ മൂത്താപ്പയാണ് ആരിഫ് മുഹമ്മദ് ഖാന്‍.'

Published

|

Last Updated

കണ്ണൂര്‍ | ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ നടന്നത് അനിവാര്യമായ പ്രതിഷേധമാണെന്നും അദ്ദേഹം വടികൊടുത്ത് അടി വാങ്ങിയതാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നത്. ഗവര്‍ണര്‍ തികഞ്ഞ ആര്‍ എസ് എസ് ഏജന്റ് ആണെന്നും ഈ ഗവര്‍ണര്‍ക്ക് താമ്രപത്രം നല്‍കിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അല്ല പിണറായി വിജയനാണെന്നും റിജില്‍ ആരോപിച്ചു.

ഹിസ്റ്ററി കോണ്‍ഗ്രസ്സിന് പുറത്ത് ഈ ആര്‍ എസ് എസ് ഏജന്റിനെതിര ആദ്യം പ്രതിഷേധിച്ചത് യൂത്ത് കോണ്‍ഗ്രസ്സാണെന്നും ആ പ്രതിഷേധ സമരത്തിന് നേതൃത്വം കൊടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും റിജില്‍ പറഞ്ഞു. അധികാരത്തിന് വേണ്ടി ആരുടെ ചെരിപ്പ് നക്കാനും മടിയില്ലാത്ത അബ്ദുല്ലക്കുട്ടിയുടെ മൂത്താപ്പയാണ് ആരിഫ് മുഹമ്മദ് ഖാന്‍. മിര്‍ ജാഫര്‍മാരുടെ ഗണത്തിലാണ് നാളെ ഇയാളെപ്പോലുള്ളവര്‍ അറിയപ്പെടുകയെന്നും ഇവരെ ഒറ്റുകാരന്‍മാര്‍ എന്ന് അക്ഷരം തെറ്റാതെ വിളിക്കാമെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

Latest