Connect with us

Kerala

ട്രെയിനിന്റെ കാറ്റേറ്റ് യുവതികള്‍ തോട്ടിലേക്ക് വീണു; ഒരാള്‍ മരിച്ചു

ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു

Published

|

Last Updated

തൃശൂര്‍  | ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകള്‍ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ വീണു.ഇതില്‍ ഒരാള്‍ മരിച്ചു. ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ പരുക്കുകളോടെ ആശുപത്രിയിലാണ്. ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.

രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വി ആര്‍ പുരത്ത് റോഡില്‍ വെള്ളക്കെട്ടായതിനാലാണ് ഇവര്‍ ട്രാക്കിലൂടെ നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.വെള്ളത്തില്‍ വീണ ഫൗസിയയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.