Connect with us

Kerala

യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം | യുവതിയെ ഓട്ടോയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 35കാരിയുടെ പരാതിയിലാണ് നടപടി.

അട്ടക്കുളങ്ങരയില്‍ നിന്ന് ഓട്ടോ വിളിച്ച് മുട്ടത്തറയിലെ തന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ഇവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പോക്‌സോ കേസ് ഉള്‍പ്പെടെ മറ്റ് ഒമ്പത് കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ജിജാസ്.

Latest