Connect with us

National

നിരന്തരം ശല്യപ്പെടുത്തിയ മുന്‍ കാമുകനെ യുവതി യുവാക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും സാമൂഹിക മാധ്യമത്തിലൂടെ ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുമായി പരിചയപ്പെട്ട കാമുകനും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്.

Published

|

Last Updated

ഇന്‍ഡോര്‍|നിരന്തരം ശല്യപ്പെടുത്തിയ മുന്‍ കാമുകനെ യുവതി യുവാക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടോടെയാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും സാമൂഹിക മാധ്യമത്തിലൂടെ ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുമായി പരിചയപ്പെട്ട കാമുകനും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്.

ലക്‌നോ സ്വദേശിയായ തൗകിര്‍ അഹമ്മദ് (27) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ എയ്റോഡ്രോം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൈ ലിങ്ക് സിറ്റിയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് അഹമ്മദിനെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് ഡി.സി.പി സോണ്‍1 ആദിത്യ മിശ്ര പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്‍ഷ് യാദവ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ മുന്‍കാമുകിയുടെ പങ്കും കേസില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു..

യുവതിയുടെ കാമുകനും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും ചേര്‍ന്ന് തൗകിര്‍ അഹമ്മദിനെ ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. മരിച്ചയാളെ ലക്‌നോവില്‍ നിന്ന് നഗരത്തിലേക്ക് യുവതി വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്. യുവതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും  പോലീസ് അറിയിച്ചു.

 

 

 

Latest