Connect with us

Kerala

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ അന്തരിച്ചു

മയ്യിത്ത് നമസ്‌കാരം ഉച്ചയ്ക്ക് 1.30ന് മലപ്പുറം കാരാട് ജുമാ മസ്ജിദിലും ഖബറടക്കം ഉച്ചയ്ക്ക് 2.30ന് ആക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും

Published

|

Last Updated

മലപ്പുറം|കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ പി.എച്ച്. അബ്ദുള്ള മാസ്റ്റര്‍ അന്തരിച്ചു. പരേതനായ ആക്കോട് ചണ്ണയില്‍ പാലത്തിങ്ങല്‍ ഹസ്സന്റെ മകനാണ്. രാവിലെ 10 മണി വരെ വീട്ടിലും ശേഷം കാരാട് ഇ.കെ. ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിന് സൗകര്യമുണ്ട്.

മയ്യിത്ത് നമസ്‌കാരം ഉച്ചയ്ക്ക് 1.30ന് മലപ്പുറം കാരാട് ജുമാ മസ്ജിദിലും ഖബറടക്കം ഉച്ചയ്ക്ക് 2.30ന് ആക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും. എം.എസ്.എഫ് ഹരിത നേതാവ് പി.എച്ച് ആയിശാ ബാനു മകളാണ്.

 

 

 

Latest